കണ്ണൂർ : മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ എ ടി ഉമ്മർ അനുസ്മരണവും രാകേന്ദു കിരണങ്ങൾ എന്ന പേരിൽ സംഗീത സദസും നടന്നു. കണ്ണൂർ ചേമ്പർ ഹാളിൽ നടൻ സുശീൽ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജേഷ് നമ്പ്യാർ അധ്യക്ഷനായി സംവിധായകൻ പ്രദീപ് ചൊക്ലി അനുസ്മരണ പ്രഭാഷണം നടത്തി. സുഹാസ് വേലാണ്ടി സി ആർ മനോജ് റാണി ജോയ്, പീറ്റർ ജോബി ജോസഫ്, മനോജ് എം പീറ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉമ്മർ സംഗീതം നൽകിയ ഗാനങ്ങൾ കോർത്തിയ ഗാനമേളയും അരങ്ങേറി.
Atummaranusmaranam





































