ഇരിട്ടി : ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ്സ് ഇടിച്ചു തകർന്നു .ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം . ദിവസം കീഴപ്പള്ളി- കൂട്ടുപുഴ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലത്തെ രണ്ട കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒന്നാണ് തകർന്നത് . കാലുകൾ പൂർണ്ണമായും അടർന്ന കാത്തിരിപ്പ് കേന്ദ്രം ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ് . അവധി ദിവസം ആയതുകൊണ്ട് അപകട സമയത്ത് ബസ് സ്റ്റാൻഡിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി . ബസ് പിന്നിലേക്ക് എടുക്കുമ്പോഴാണ് അപകടം . കാലുകൾ ഒടിഞ്ഞ് അപകടാവസ്ഥയിൽ ഉള്ള കാത്തിരിപ്പ് കേന്ദ്രം അടിയന്തിരമായി മാറ്റിയില്ലെങ്കിൽ കൂടുതൽ അപകടത്തിന് കാരണം ആകും .
Irittybusstand






































