കണ്ണൂർ : ഉത്തര മലബാറിലെ കളിയാട്ട കാലത്തിന് ഇന്നുമുതൽ തുടക്കം. കണ്ണൂർ ചാത്തമ്പള്ളി വിഷകണ്ഠൻ കാവിലെ തെയ്യാട്ടത്തോടെയാണ് വടക്കേ മലബാറിൽ കളിയാട്ടത്തിന് തുടക്കം കുറിക്കുന്നത്. തുലാമാസത്തിലെ പത്താമുദയത്തോടെ തുടങ്ങുന്ന കളിയാട്ടക്കാലം ഇടവമാസം വരെ നീളും.
ലോകത്തിൻ്റെ പല ഭാഗത്തുനിന്നും തെയ്യം കാണാൻ വിദേശികൾ കണ്ണൂരിലേക്ക് എത്താറുണ്ട്. ദൃശ്യഭംഗിയും ആചാര - അനുഷ്ഠാന രീതികൾ കൊണ്ടും തെയ്യം ലോക ശ്രദ്ധ നേടിയ അനുഷ്ഠാന കലാരൂപമാണ്. വടക്കേ മലബാറിലെ നാട്ടിട വഴികളിൽ ഇനി ചെണ്ടയുടെ രൗദ്ര താളവും മഞ്ഞൾ കുറിയുടെ മണവുമായിരിക്കും.
Kannur














.jpeg)






















