കണ്ണൂർ : ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇ എസ് ഐ ആശുപത്രി, ഡിസ്പെന്‍സറി എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം ടി സി എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷന്‍, പ്രവർത്തിപരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നവംബര്‍ 12 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഒന്നാംനില, സായ് ബില്‍ഡിംഗ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പിള്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0495 2322339
Vacancy






































