പയ്യന്നൂർ: 'ഓപ്പറേഷൻ അഗ്നി കവചം' പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളിലെ അഗ്നിസുരക്ഷ ഉറപ്പാക്കാൻ അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു.
തളിപ്പറമ്പിലെ വൻ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ, പയ്യന്നൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ നഗരപരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും അഗ്നിസുരക്ഷാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി “ഓപ്പറേഷൻ അഗ്നി കവചം” എന്ന പേരിൽ സമഗ്രമായ അഗ്നിസുരക്ഷാ ഓഡിറ്റ് & ബോധവത്കരണ പദ്ധതി ആരംഭിക്കുന്നു.ഈ പദ്ധതി ചേമ്പർ ഓഫ് കൊമേഴ്‌സ് ന്റെയും നഗരസഭയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്നതാണ്. പദ്ധതിയുടെ ഭാഗമായ് ഓരോ സ്ഥാപനത്തിലും പ്രവർത്തനക്ഷമമായ അഗ്നിശമന ഉപകരണം സജ്ജമായിരിക്കണമെന്ന് ഉറപ്പാക്കുകയും, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും.
ആദ്യഘട്ടത്തിൽ അപാകതയുള്ള കടയുടമകൾക്ക് ആയത് പരിഹരിക്കുന്നതിനായി 15 ദിവസത്തെ സമയം അനുവദിക്കും. തുടർന്നുള്ള പരിശോധനയിലും അപാകം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ജില്ലാ ഫയർ ആഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ജില്ലാ ഫയർ ഓഫീസർ Disaster Management Act പ്രകാരം ടി കടയുടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാകലക്ടർക്ക് ശുപാർശ ചെയ്യുകയും ചെയ്യും.
ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വ്യാപാരികളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും ചേമ്പർ സജീവമായി സഹകരിക്കുമെന്ന് അവർ അറിയിച്ചു.
ചടങ്ങിൽ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് കെ യു .വിജയകുമാർ അധ്യക്ഷത വഹിച്ചു. വി. നന്ദകുമാർ സ്വാഗതവും, എം.സി. ബഷീർ നന്ദിയും പറഞ്ഞു.ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പദ്ധതി വിശദീകരിക്കുകയും ഫയർ എക്സിറ്റിംഗുഷറു കളുടെ പ്രവർത്തനരീതി വിശദീകരിക്കുകയും ചെയ്തു. മറ്റു ജീവനക്കാരായ പി.ശ്രീനിവാസൻ, കലേഷ് വിജയൻ, ജിജിത് കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.
Payyannurmurchents

.jpeg)
.jpeg)





.jpeg)































