കമ്പളക്കാട്: വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് സ്വയം കത്തിച്ചതായാണ് നിഗമനം. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും, സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയ്യാളുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളില്‍ പണിയെടുത്താണ് ഇയ്യാള്‍ ജീവിച്ച് വന്നത്. കൂടാതെ വ്യത്യസ്തമായ പേരുകളില്‍ ഇയാൾ മുന്നോളം വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. 2024 നവംബറില്‍ വെള്ളമുണ്ടയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ ശേഷം നിലവില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാൾ.
Picsocasesuicide

.jpeg)





.jpeg)































