എസ്‌ഐആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം;’ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

എസ്‌ഐആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം;’ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി
Oct 28, 2025 02:24 PM | By Remya Raveendran

തിരുവനന്തപുരം :   കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്രപരിഷ്‌കരണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ റജിസ്‌ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണമായ ലംഘനമാണ് ബീഹാറില്‍ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എസ്‌ഐആര്‍ പ്രക്രിയ. പൗരന്റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ് ഐ ആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണിവിടെ. തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.

ബീഹാര്‍ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമ്മീഷന്‍ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടാ. എസ്‌ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്‌ഐആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണം മുഖ്യമന്ത്രി വ്യക്തമാക്കി.





Pinarayvijayan

Next TV

Related Stories
നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

Oct 28, 2025 07:18 PM

നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം...

Read More >>
‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ

Oct 28, 2025 05:28 PM

‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ

‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച്...

Read More >>
കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു

Oct 28, 2025 04:15 PM

കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു

കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം...

Read More >>
ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

Oct 28, 2025 03:09 PM

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി...

Read More >>
രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി ഗോവിന്ദന്‍

Oct 28, 2025 02:52 PM

രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി ഗോവിന്ദന്‍

രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി...

Read More >>
'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു

Oct 28, 2025 02:46 PM

'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു

'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall