കണ്ണൂർ : ചെങ്കല്‍ ഖനനത്തിനാനുമതി ലഭിക്കാനുള്ള ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് ഒറ്റയടിക്ക് മൂന്നുലക്ഷമാക്കി ജിയോളജി വകുപ്പ്.
നിർമ്മാണമേഖലയേയും ചെങ്കല്‍ വ്യവസായത്തെയും വലിയ തോതില്‍ ബാധിക്കുന്നതാണ് തീരുമാനം. മഴക്കാലത്ത് അനുമതി തടഞ്ഞ ജില്ലാഭരണകൂടത്തിന്റെ ഉത്തരവിന് പുറമെയാണ് ചെങ്കല്‍മേഖലയ്ക്ക് മേല്‍ ജിയോളജി വകുപ്പിന്റെ ഇരുട്ടടി.
കണ്ണൂർ,കാസർകോട് ജില്ലകളില്‍ നിന്നാണ് കേരളത്തിനകത്തേക്കും പുറത്തേക്കും ചെങ്കല്ലുകള്‍ പോകുന്നത്. നിലവില്‍ രണ്ടാം ക്വാളിറ്റി കല്ലിന് 29 രൂപയും ഒന്നാം ക്വാളിറ്റിക്ക് 33 രൂപയുമാണ് പണകളില്‍ ഈടാക്കുന്നത്. ഇത് ജില്ല കടന്ന് പോകുമ്ബോള്‍ വിലയില്‍ വലിയ വർദ്ധനവുണ്ട്. തെക്കൻ കേരളത്തിലെത്തുമ്ബോള്‍ വില ഇരട്ടിയിലുമധികമാണ്. വർദ്ധിച്ച ഫീസും കാലാവസ്ഥ വ്യതിയാനവും കാരണം ഇരുജില്ലകളിലെ പല ചെങ്കല്‍ ക്വാറികളിലും ഖനനം നടക്കുന്നില്ല. ചെങ്കല്‍ ക്ഷാമത്തിനും ഇതുവഴി നിർമ്മാണജോലികള്‍ വൈകുന്നതിനുംഇത് വഴി വെച്ചിരിക്കുകയാണ്.
Kannur

.jpeg)
.jpeg)





.jpeg)































