കോഴിക്കോട് : ഷാഫി പറമ്പിൽ എംപി യെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ. ഇത്തരം ക്രിമിനലുകളാണ് പൊലീസിൽ ഉള്ളത്. ഇവർ സിപിഐഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നു. ഡിവൈഎസ്പി ഹരിപ്രസാദ് ക്രിമിനൽ ഗുണ്ടയെന്നും പ്രവീൺകുമാർ ആരോപിച്ചു.
ഇ. പി. ജയരാജൻ സ്വന്തം പാർട്ടിയുടെ ഹിറ്റ്‌ലിസ്റ്റിൽ പെട്ടയാൾ. തടി കേടാകാതെ സൂക്ഷിച്ചാൽ ജയരാജന് രാജസ്ഥാൻ മാർബിൾസിന്റെ പരസ്യത്തിൽ അഭിനയിച്ചെങ്കിലും ജീവിക്കാമെന്നും പ്രവീൺ കുമാർ പരിഹസിച്ചു. ഇ പി ജയരാജനെതിരെ നേരത്തെയും പ്രവീൺ കുമാർ രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ല.
പൊലീസിന് എതിരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണം അടിസ്ഥാനം ഇല്ലാത്തത്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചത്. വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രവീൺകുമാർ വ്യക്തമാക്കി.
ഷാഫി പറമ്പിലിൽ എംപിയ്ക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജയൻ നേരത്തെ രംഗത്തെത്തിയിരിന്നു. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമെ ഇപ്പോൾ പോയുള്ളൂ എന്നുമായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.
ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും ഇപി ജയരാജൻ വിമർശിച്ചു. ലത്തികൊണ്ട് ഏത് പോലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ഇ.പി ചോദിച്ചു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു.
Shafiparambil

.jpeg)

.jpeg)





.jpeg)






























