ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍
Oct 30, 2025 04:29 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്‌ഐടി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി ഉണ്ണികൃഷ്ണന്‍ പോറ്റി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്താണ്. ഇതര സംസ്ഥാനങ്ങളിലുളളവര്‍ ധരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നാണ്. ഇത് മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു എസ്‌ഐടിക്ക് തെളിവ് ലഭിച്ചു.

അതിനിടെ, പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. മുരാരി ബാബുവിനെ ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പ്നടത്തുന്നതിനും ആലോചനയുണ്ട്.

Unnikrishnanpottyremanded

Next TV

Related Stories
ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

Oct 30, 2025 07:27 PM

ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം...

Read More >>
തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു

Oct 30, 2025 04:07 PM

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ...

Read More >>
യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

Oct 30, 2025 03:02 PM

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും...

Read More >>
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കം

Oct 30, 2025 02:46 PM

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കം

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ...

Read More >>
ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ

Oct 30, 2025 02:37 PM

ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ

ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന്...

Read More >>
ഷാഫി പറമ്പിൽ എംപിയെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതി : കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Oct 30, 2025 02:22 PM

ഷാഫി പറമ്പിൽ എംപിയെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതി : കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഷാഫി പറമ്പിൽ എംപിയെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതി : കോഴിക്കോട് ഡിസിസി...

Read More >>
Top Stories

GCC News

//Truevisionall