തലശ്ശേരി : കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കം.3 ദിവസങ്ങളിലായി തലശ്ശേരിയിലെ വിവിധ സ്കൂളുകളിലായാണ് നടക്കുന്നത്.കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ് അധ്യക്ഷയായി ഡി.ഇ ഒ ഡി ഷൈനി സ്വാഗതം പറഞ്ഞു എ.കെ. വിനോദ് കുമാർ, ഇ ആർ. ഉദയകുമാരി, എ വിനോദ് കുമാർ,ഇ.സി. വിനോദ് , ആർ. സരസ്വതി, റിയാസ് ചാത്തോത്ത്,വികാസ് എന്നിവർ സംസാരിച്ചു.റവന്യൂ ജില്ലയിലെ 6000 ഓളം വിദ്യാർത്ഥികളാണ് ശാസ്ത്രോൽസവത്തിൽ പങ്കെടുക്കുന്നത്.
ശാസ്ത്ര മേള -സെന്റ് ജോസഫ് സ്കൂൾ,,ഗണിത ശാസ്ത്ര, ഐ.ടി. മേള -സേക്രട്ട് ഹാർട്ട്, സാമൂഹ്യ ശാസ്ത്ര മേള - ബി.ഇ.എം.പി,, പ്രവൃത്തിപരിചയ മേള . മുബാറക്,,സ്കിൽ ഫെസ്റ്റിവൽ (വി.എച്ച്.എസ്.ഇ ] ഗവ.എൽ.പി.സ്കൂളിലുമായാണ് നടത്തുന്നത്.
Schoolsasthramela

.jpeg)





.jpeg)































