ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ

ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ
Oct 30, 2025 02:37 PM | By Remya Raveendran

ഇടുക്കി : ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി.പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു.

2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. നിഷ്കളങ്കരയാ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയിൽ പ്രോസിക്യൂഷൻ ഈ കേസ് വാദിച്ചിരുന്നത്.

ആരും വന്ന് തീ കെടുത്താതിരിക്കാൻ വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടിരുന്നു. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു വീട്ടിലെ വൈദ്യുതി അടക്കം വിച്ഛേദിക്കുകയായിരുന്നു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. വീട് പൂർണമായും പൂട്ടി ഫൈസലിന്റെ മുറിയുടെ ജനൽ തുറന്നായിരുന്നു പെട്രോൾ അകത്തേക്ക് ഒഴിച്ചത്. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും ഇയാൾ തടയുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇതൊരു ആത്മഹത്യയാണെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വരുത്തി തീർക്കാനും ഹമീദ് ശ്രമിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ മറിക്ടക്കുകയായിരുന്നു. 1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.

Cheenikkuzhimurdercase

Next TV

Related Stories
ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

Oct 30, 2025 07:27 PM

ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

Oct 30, 2025 04:29 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി...

Read More >>
തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു

Oct 30, 2025 04:07 PM

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ...

Read More >>
യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

Oct 30, 2025 03:02 PM

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും...

Read More >>
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കം

Oct 30, 2025 02:46 PM

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കം

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ...

Read More >>
ഷാഫി പറമ്പിൽ എംപിയെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതി : കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Oct 30, 2025 02:22 PM

ഷാഫി പറമ്പിൽ എംപിയെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതി : കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഷാഫി പറമ്പിൽ എംപിയെ അടിച്ച അഭിലാഷ് ഡേവിഡ് പോക്സോ കേസ് പ്രതി : കോഴിക്കോട് ഡിസിസി...

Read More >>
Top Stories

GCC News

//Truevisionall