പേരാവൂർ : മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു. രാജ്യസഭാഗം വി. ശിവദാസൻ എം പി യുടെ 2023-2024 പ്രദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ നിർവഹിച്ചു. പ്രിൻസിപ്പാൾ വി.ബി രാജലക്ഷ്മി സ്വാഗതം പറഞ്ഞു.കെ.വി സജി, ഷാജു സി.ജി, ഷജോദ് പി, രാഖിമോൾ എം എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുനിൽ കുമാർ പി.പി നന്ദിയും പറഞ്ഞു.
Manathanaschoolbus



































