കേളകം: എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ ഹരിതപാഠം. പാഠപുസ്തകത്തിൽ നിന്ന് മാറി പ്രകൃതിയിൽ നിന്ന് നേരിട്ട് അറിവു നേടുന്നതിനായി പ്രശസ്ത ആയുർ വേദ ചികിത്സകൻ എൻ. ഇ പവിത്രൻ ഗുരുക്കളുടെ വീട്ടിലെ ഔഷധ തോട്ടം വിദ്യാർത്ഥികൾ സന്ദർശിച്ചു.
ഗുരുക്കളുടെ വീടിനോട് ചേർന്നുള്ള വിശാലമായ തോട്ടത്തിൽ അനവധി ഔഷധ സസ്യങ്ങളെ നേരിട്ട് കാണാനും അവയുടെ പ്രാധാന്യം മനസിലാക്കാനും സാധിച്ചു. തുളസി. ബ്രഹ്മി. കറ്റാർ വാഴ, നീർമാതളം, കരിനൊച്ചി, അശ്വഗന്ധ തുടങ്ങിയ സുപ്രധാന സസ്യങ്ങളെ കുറിച്ച് ഗുരുക്കൾ വിശദീകരിച്ചു.
വിവിധ ആയുർ വേദ മരുന്നുകൾക്കായി സസ്യ ഭാഗങ്ങൾ എങ്ങനെയാണ് ശേഖരിക്കുന്നതെന്നും ഉണക്കി സൂക്ഷിക്കുന്നതെന്നും ഗുരുക്കൾ വിശദീകരിച്ചു. ആയുർ വേദ മരുന്നുണ്ടാക്കുന്നതിൽ പരമ്പരാഗത രീതികളും ആധുനിക കാലത്തെ മാറ്റത്തെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.സന്ദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സസ്യങ്ങളുടെ മണവും രൂപവും നേരിട്ട് മനസിലാക്കി. നമ്മുടെ പൈതൃക അറിവുകളെ കുറിച്ച് പുതിയ തലമുറക്ക് അവബോധം നൽകുന്നതിൽ ഇത്തരം ക്ലാസുകൾക്ക് പ്രധാന പങ്കുണ്ട്.
Mgmsalomsecondaryschool




































