കൂത്തുപറമ്പ് : കൂത്തുപറമ്പ് ഉപജില്ല സ്കൂൾ കലോത്സവത്തിന്പാട്യം ഗവ:ഹയർ സെക്കൻ്റി സ്കൂളിൽ തിരി തെളിഞ്ഞു.കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പാട്യം പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ അധ്യക്ഷയായിരുന്നു.സിനിമ സംവിധായകൻ എം മോഹനൻ മുഖ്യാതിഥിയായിരുന്നു.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി റോജ ,പാട്യം പഞ്ചായത്തംഗം ടി. സുജാത, കൂത്തുപറമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.വി രത്നജ,സ്കൂൾ പ്രിൻസിപ്പാൾ ജമീല കെ.എം,വി.എം ജനീവൻ, പ്രകാശൻ കർത്ത,എം.കെ ആരുണ,എൻ സുധിർ ബാബു, രാജേന്ദ്രൻ തായാട്ട്,കലാമണ്ഡലം മഹേന്ദ്രൻ ടി.കെ അനിൽകുമാർ,സുരേഷ് ബാബു നിള്ളങ്ങൽ,പ്രമോദ് ചിത്രം,സുമ പി വി തുടങ്ങിയവർ സംസാരിച്ചു.84 വിദ്യാലയങ്ങളിൽ നിന്നായി 3500 ഓളം കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.11 വേദികളിയായാണ് മത്സരം നടക്കുന്നത്.12 ന് നടക്കുന്നസമാപന സമ്മേളനംകെ കെ ശൈലജ എം.എൽ എ ഉൽഘാടനം ചെയ്യും.
Koothuparambakalolsavam




































