മട്ടന്നൂർ : മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സതീർത്ഥ്യസംഗമം 2025 സംഘടിപ്പിച്ചു. മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മുൻ പ്രിൻസിപ്പാൾ പ്രൊഫസർ ജി കുമാരൻ നായർ ഉദ്ഘാടനം ചെയ്തു.വി എൻ ശങ്കരൻ അധ്യക്ഷത വഹിച്ചു. ഡോ വി എൻ രമണി, വിഷ്ണു നമ്പൂതിരി, , രാജശേഖരൻ, അഡ്വ പദ്മജ, ശ്രീജിത്ത് കോടോത്ത്, സരള, കെ വി നാണിക്കുട്ടി, എൻ വത്സലൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച സംഘാടകനായ എൻ വൽസലനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Mattannurprnsscollege




































