കേളകം : കേളകം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പൊതുസ്മശാനം ഉണ്ടാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന്‌എസ്എൻ ഡിപി യോഗം കേളകം ശാഖയുടെ 61 മത് വാർഷിക പൊതുയോഗം കേളകം ഗ്രാമപഞ്ചായത്ത് അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കേളകം അടക്കാത്തോട് മേഖലകളിലുള്ളസാധാരണക്കാരായ ആളുകൾ മരണപ്പെട്ടാൽ സംസ്കാരചടങ്ങുകൾക്കായി ദൂരദേശത്തുള്ളപൊതുസ്മശാനങ്ങളെയാണ് ആശ്രയിച്ചുവരുന്നത്.പ്രസ്തുത പ്രശ്നത്തിന് പരിഹാരമായാണ് ഈ ആവശ്യമുയർന്നത്.യോഗത്തിൽ എസ്എൻഡിപി ഇരിട്ടി യൂണിയൻ സെക്രട്ടറി പി എൻ ബാബു അധ്യക്ഷത വഹിച്ചു. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ വി അജി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 2024 വർഷത്തെ വരവ് ചിലവ് കണക്കുകളും വാർഷിക റിപ്പോർട്ടും 2026 വർഷത്തെ ബഡ്ജറ്റും കേളകം ശാഖ സെക്രട്ടറി മനോജ്‌കുമാർ പി വി അവതരിപ്പിച്ചു. നിരവധി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തുസംസാരിച്ചു. യോഗത്തിൽ കേളകം ശാഖ പ്രസിഡന്റ് റോയ് പാലോലിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസാദ് ഇ കെ നന്ദിയും പറഞ്ഞു.
Sndpkelakampanjayath




































