കണ്ണൂർ: വടക്കേ മലബാറിലെ പ്രമുഖ ശ്രീ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാംമാസ ശനീശ്വര ദർശനത്തിലെ അഞ്ചാം ശനി തൊഴൽ നവം:15 ന് നടക്കും. ഉത്രം നക്ഷത്രവും തുലാം ശനിയും ഒന്നിച്ചുവരുന്ന അപൂർവ്വ ദിനവും ഈ വർഷത്തെ തുലാം ശനി ദർശനത്തിന്റെ സമാപനവും കൂടിയാണ് ഈ ശനിയാഴ്ച . രാവിലെ 5.30 മുതൽ ശനിപൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും സമർപ്പണം, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് സമർപ്പണം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ആരംഭിക്കും 8 മുതൽ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ ശനിജപം, 12മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.
Kannadiparsmbatemble






































