കൊച്ചി : കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്ന് പണം എടുത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് കൊലപാതക ശ്രമം നടന്നത്.
ജോസീഫിനെ പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. കൊച്ചി സ്വദേശി ആന്റപ്പൻ ആണ് പിടിയിലായത്. പരുക്കേറ്റ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫിന്റെ നില ഗുരുതരമായി തുടരുന്നു.
Attempted murder after robbing a man sleeping on the roadside in Kochi



.jpeg)

.jpeg)



.jpeg)

.jpeg)






















