ബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി

ബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
Nov 17, 2025 02:05 PM | By Remya Raveendran

ഡൽഹി :   ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചു.

ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്ന് വിധി പറഞ്ഞത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്.

വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

Bangladeskalapam

Next TV

Related Stories
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ

Nov 17, 2025 04:04 PM

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22...

Read More >>
രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

Nov 17, 2025 03:56 PM

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന...

Read More >>
അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ രാഗേഷ്

Nov 17, 2025 03:28 PM

അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ രാഗേഷ്

അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ...

Read More >>
സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

Nov 17, 2025 02:51 PM

സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക്...

Read More >>
പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

Nov 17, 2025 02:44 PM

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക്...

Read More >>
ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

Nov 17, 2025 02:29 PM

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി...

Read More >>
Top Stories