ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
Nov 17, 2025 02:17 PM | By Remya Raveendran

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.പുല്‍പറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്മിതയാണ് മരിച്ച ഗീതികയുടെ അമ്മ. നിമിത, ഗോപിക എന്നിവർ സഹോദരങ്ങളാണ്.

Bikeaccidentinmalapuram

Next TV

Related Stories
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ

Nov 17, 2025 04:04 PM

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22...

Read More >>
രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

Nov 17, 2025 03:56 PM

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന...

Read More >>
അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ രാഗേഷ്

Nov 17, 2025 03:28 PM

അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ രാഗേഷ്

അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ...

Read More >>
സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

Nov 17, 2025 02:51 PM

സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക്...

Read More >>
പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

Nov 17, 2025 02:44 PM

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക്...

Read More >>
ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

Nov 17, 2025 02:29 PM

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി...

Read More >>
Top Stories