ആലപ്പുഴ : ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല. ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.
Suicideattempt





































