തിരുവനന്തപുരം : ബിഎൽഒമാർക്ക് അതി കഠിന ജോലി ഭാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരാളുടേയും വോട്ട് അവകാശം ഇല്ലാതാകരുത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാടാടത്തിൽ. ഒരു മാറ്റത്തിനും തയ്യാറാകുന്നില്ല.
ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധം. ഇടത് പാർട്ടികൾ സമ്മർദ്ദം ഉണ്ടാക്കി എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം ബിജെപിക്കാരുടെ വാദം. മരിച്ച ബി.എൽ.ഓ യുടെ പിതാവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഞങ്ങൾ സമ്മർദ്ദം ചെലുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അടുത്താണ്, അത് തുടരും. സുപ്രീംകോടതി വരെ പോയത് അതിൻ്റെ ഭാഗം. ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്നർദ്ദമെന്ന് ആരോപിക്കുന്നത് ബിജെപിയെ സഹായിക്കാൻ. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Mvgovindan







































