കണ്ണൂര്‍: കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജില്‍ മാക്കുറ്റി മത്സരിക്കും. ആദികടലായിയില്‍ നിന്നാണ് റിജില്‍ മാക്കുറ്റി ജനവിധി തേടുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും.ലീഗ് കോണ്‍ഗ്രസിന് വേണ്ടി വിട്ട് നല്‍കിയ വലിയന്നൂര്‍ സീറ്റില്‍ കെ സുമയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തര്‍ക്കത്തിന് ശേഷം വിട്ടുനല്‍കിയ വാരം സീറ്റില്‍ കെ പി താഹിറാണ് ലീഗ് സ്ഥാനാര്‍ത്ഥി.
Kannurcorporation





































