കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ കണ്ണൂരിലെ16 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകുന്നേരം 4 മണിക്ക് മുനിസിപ്പൽ ഹയർ സെക്കൻററി സ്കൂളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ കലോത്സവംഉൽഘാടനം ചെയ്യും. ജില്ലയിലെ പതിനഞ്ച് സബ്ബ് ജില്ലകളിൽ നിന്ന് 319 ഇനങ്ങളിലായി 9000 ൽ അധികം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. കലോത്സവത്തിനെത്തുന്നവർക്കായി ദിവസവും 5000 പേർക്ക് പായസ മുൾപ്പെടെയുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. അതോടൊപ്പംപ്രഭാതഭക്ഷണവുംവൈകുന്നേരം ചായയും കൊടുക്കും. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ്പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കലോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ചവൈകുന്നേരം 3.30 ന് കണ്ണൂർ റയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് നിന്നുംപ്രധാന വേദിയായ മുനിസിപ്പൽഹയർ സെക്കന്ററി സ്കൂളിലേക്ക് വിളംബരഘോഷയാത്രയുമുണ്ടാകും.സമാപന സമ്മേളനം 22ന് വൈകുനേരം 4 മണിക്ക് സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ പി എസ് ഉൽഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസഡപ്യൂട്ടി ഡയരക്ടറും ജനറൽ കൺവീനറുമായ ഷെനി ഡി, മീസിയ ആന്റ്പബ്ലിസിറ്റി കൺവീനർ വി വി രതീഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പ്രകാശൻ , ഭക്ഷണ കമ്മിറ്റി കൺവീനർ യു കെ ബാലചന്ദ്രൻ,റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ ടി സാജിദ് എന്നിവർ പങ്കെടുത്തു.
Kannurrevanuefest





































