ചാണപാറ : ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി ഉപജില്ല കലോത്സവ വിജയികളെ അനുമോദിച്ചു.
പാലാ സ്കൂളിൽ നടന്ന 2025 26 വർഷത്തെ ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനംവും, രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ചാണപ്പാറ ദേവി വാദ്യ സംഘത്തിലെ വാദ്യ കലാകാരന്മാർക്കും കലാകാരികൾക്കും ആണ് അനുമോദനം സംഘടിപ്പിച്ചത്. മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനവും, ഹയർസെക്കൻഡറി വിഭാഗം രണ്ടാം സ്ഥാനവും ആണ് ചാണപ്പാറ ദേവി വാദ്യ സംഘത്തിന്റെ ശിക്ഷണത്തിൽ കരസ്ഥമാക്കിയത്. ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങ് ക്ഷേത്രം പ്രസിഡന്റ് ദേവദാസിന്റെ അധ്യക്ഷതയിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.
മാതൃസമിതി പ്രസിഡന്റ് പങ്കജാക്ഷി ടീച്ചർ, ക്ഷേത്രം സെക്രട്ടറി വിനു പി ബി, സി ഡി പരമേശ്വരൻ, വാദ്യസംഘം പ്രസിഡന്റ് അശ്വിൻ കെ എസ് തുടങ്ങിയവർ സംസാരിച്ചു.
The winners of the Kalotsava were felicitated under the auspices of the Chanappara Devi Musical Ensemble.

.jpeg)



_(17).jpeg)
.jpeg)



_(17).jpeg)

.jpeg)
.jpeg)




















