കണ്ണൂർ: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൊതുനിരീക്ഷകയായി ഐഎഫ്എസ് ഉദ്യോഗസ്ഥയായ ആർ കീർത്തിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ചെലവ് നിരീക്ഷകരേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബർ 25 മുതൽ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി.
ചെലവ് നിരീക്ഷകർ:
ഹരികുമാർ ജി: പയ്യന്നൂർ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂർ നഗരസഭ.
സുനിൽ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂർ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ.
ജോൺ മനോഹർ എ: ഇരിക്കൂർ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ.
ചന്ദ്രൻ വി: പേരാവൂർ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ.
എ ഷിബു: പാനൂർ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂർ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്.
വൈ അഹമ്മദ് കബീർ: എടക്കാട് േബ്ലാക്ക്, കണ്ണൂർ ബ്ലോക്ക്.
എൻ ശ്രീകുമാർ: കണ്ണൂർ കോർപറേഷൻ.
നിരീക്ഷകരുടെ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Local body elections: R. Keerthi is the general observer for Kannur district.

.jpeg)
.jpeg)




.jpeg)



_(17).jpeg)

.jpeg)
.jpeg)






















