തേജസ് വിമാന ദുരന്തം:വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ

തേജസ് വിമാന ദുരന്തം:വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ
Nov 22, 2025 06:55 AM | By sukanya

ദുബൈ: തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുബായ് എയർഷോയ്ക്കിടെയുണ്ടായ അപകടത്തിലാണ് നമൻഷിന് ജീവൻ നഷ്ടമായത്.

ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തുടർന്ന് ദുബൈ എയര്‍ഷോയില്‍ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയര്‍ഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബര്‍ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്.

Mumbai

Next TV

Related Stories
പി എസ് സി അഭിമുഖം

Nov 22, 2025 07:09 AM

പി എസ് സി അഭിമുഖം

പി എസ് സി...

Read More >>
എതിരാളികളില്ല, കണ്ണൂരിൽ 6 വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു

Nov 22, 2025 06:50 AM

എതിരാളികളില്ല, കണ്ണൂരിൽ 6 വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു

എതിരാളികളില്ല, കണ്ണൂരിൽ 6 വാര്‍ഡുകളിൽ എൽഡിഎഫ് വിജയം...

Read More >>
ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ ഇളവ്

Nov 21, 2025 07:38 PM

ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ ഇളവ്

ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ...

Read More >>
ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

Nov 21, 2025 04:53 PM

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം...

Read More >>
കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

Nov 21, 2025 04:52 PM

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി...

Read More >>
കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; കാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

Nov 21, 2025 04:48 PM

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; കാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; കാൻസർ രോഗികൾക്കായി കേശദാനം നടത്തി...

Read More >>
Top Stories