ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ ഇളവ്

ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ ഇളവ്
Nov 21, 2025 07:38 PM | By sukanya

കൊച്ചി: ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഇളവുവരുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് എത്ര പേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം.

സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർക്കും സന്നിധാനത്തെ ചുമതലയുളള എഡിജിപിക്കും ആവശ്യമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചത്.

സ്പോട്ട് ബുക്കിങ് പ്രതിദിനം 5000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓണ്‍ലൈൻ ബുക്കിങ് വഴി 70000 പേരെയും സ്പോട്ട് ബുക്കിങ് വഴി 5000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്. നിലവിൽ പമ്പയിൽ സ്പോട്ട് ബുക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലയ്ക്കലാണ് സ്പോട്ട് ബുക്കിങ്ങുള്ളത്.

Sabarimala

Next TV

Related Stories
ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

Nov 21, 2025 04:53 PM

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം...

Read More >>
കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

Nov 21, 2025 04:52 PM

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി...

Read More >>
കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; കാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

Nov 21, 2025 04:48 PM

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; കാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; കാൻസർ രോഗികൾക്കായി കേശദാനം നടത്തി...

Read More >>
ഡൽഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു

Nov 21, 2025 04:22 PM

ഡൽഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു

ഡൽഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം...

Read More >>
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം മികച്ച നടിയായി ശ്രീയുക്ത നിഷാന്ത്

Nov 21, 2025 03:04 PM

കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം മികച്ച നടിയായി ശ്രീയുക്ത നിഷാന്ത്

കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം മികച്ച നടിയായി ശ്രീയുക്ത...

Read More >>
കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാന നിമിഷം: കലോത്സവ പ്രതിഭകളെയും ശാസ്ത്രമേള വിജയികളെയും അനുമോദിച്ചു

Nov 21, 2025 02:57 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാന നിമിഷം: കലോത്സവ പ്രതിഭകളെയും ശാസ്ത്രമേള വിജയികളെയും അനുമോദിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാന നിമിഷം: കലോത്സവ പ്രതിഭകളെയും ശാസ്ത്രമേള വിജയികളെയും...

Read More >>
Top Stories