കേളകം : കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ. കാൻസർ രോഗികൾക്ക് സാന്ത്വനമേകാൻ തങ്ങളുടെ മുടി ദാനം ചെയ്താണ് എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിലെ നല്ല പാഠം ക്ലബ് അംഗങ്ങൾ മാതൃകയായത്. നല്ല പാഠം ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ ദാനം സംഘടിപ്പിച്ചത്.കാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട രോഗികൾക്ക് വിഗ്ഗ് നിർമിച്ചു നൽകുന്നതിനായാണ് വിദ്യാർത്ഥികൾ തങ്ങളുടെ മുടി മുറിച്ചു നൽകിയത്. വിദ്യാർത്ഥിനികളും അധ്യാപകരും കേശദാനത്തിൽ പങ്കെടുത്തു.
കേശദാന ചടങ്ങ് സ്ക്കൂൾ മാനേജർ ഫാ. എൽദോ എ.കെ. പ്രിൻസിപ്പാൾ റ്റി.വി. ജോണി എന്നിവർ ഉദ്ഘാടനം ചെയ്തു. സഹജീവികളോടുള്ള കരുണയും സ്നേഹവും വിദ്യാർത്ഥികളിൽ വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. ശേഖരിച്ച മുടി കോട്ടയം സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറായ ഫാ. അലക്സ് പ്രായിക്കളത്തിന് കൈമാറി.
Mgmsalomschool


































