കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് 31 വയസ്

കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് 31 വയസ്
Nov 25, 2025 11:10 AM | By sukanya

കണ്ണൂര്‍: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് 31 വയസ് തികയുന്നു.1994 നവംബര്‍ 25നാണ് പൊലീസ് നടത്തിയ വെടിവെപ്പില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്ന് വെടിവെപ്പിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പന്‍ 2024 സെപ്തംബര്‍ 28നാണ് അന്തരിച്ചത്.

കൂത്തുപറമ്പ്, അത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കേവലം ഒരു സ്ഥലനാമം മാത്രമല്ല, അവരുടെ രാഷ്ട്രീയ പോരാട്ട ഭൂമികയില്‍ രണപൗരുഷങ്ങള്‍ നെഞ്ച് വിരിച്ച് നടത്തിയ സമര ചരിത്രത്തിലെ ചോര കിനിയുന്ന ഒരേടാണ്. 1994 നവംബര്‍ 25നാണ് അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്.

ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന കെ.കെ രാജീവന്‍, റോഷന്‍,ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അന്നത്തെ പൊലീസ് വെടിവെപ്പില്‍ കൂത്തുപറമ്പിന്റെ‍ മണ്ണില്‍ മരിച്ചുവീണു. എന്നാല്‍ കൂത്തുപറമ്പ് വെടിവെപ്പില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയ എം.വി രാഘവനുമായി സിപിഎം സന്ധിചെയ്തതിനും സിഎംപിയിലെ ഒരു വിഭാഗം സിപിഎമ്മില്‍ ലയിച്ചതിനും പിന്നീട് കേരള രാഷ്ട്രീയം സാക്ഷിയായി.

Koothuparamba

Next TV

Related Stories
എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

Nov 25, 2025 12:54 PM

എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും വിദ്യാർത്ഥി റാലിയും...

Read More >>
നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ 8ന് വിധി പറയും

Nov 25, 2025 12:50 PM

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ 8ന് വിധി പറയും

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ 8ന് വിധി...

Read More >>
തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മയെ കൊന്നത് മകൾ സന്ധ്യ

Nov 25, 2025 12:34 PM

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മയെ കൊന്നത് മകൾ സന്ധ്യ

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മയെ കൊന്നത് മകൾ...

Read More >>
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്

Nov 25, 2025 12:24 PM

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Nov 25, 2025 11:59 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ...

Read More >>
മണത്തണയിൽ സമൂഹ കലാവിഷ്കാര ക്യാമ്പ് നവംബർ  29,30 തീയതികളിൽ

Nov 25, 2025 10:45 AM

മണത്തണയിൽ സമൂഹ കലാവിഷ്കാര ക്യാമ്പ് നവംബർ 29,30 തീയതികളിൽ

മണത്തണയിൽ സമൂഹ കലാവിഷ്കാര ക്യാമ്പ് നവംബർ 29,30 തീയതികളിൽ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News