തൃശ്ശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.അമ്മയെ കൊന്നത് മകൾ സന്ധ്യ. കൊലപാതകം നടത്തിയത് സ്വർണാഭരണത്തിനു വേണ്ടി.സന്ധ്യയുടെ കാമുകനും പോലീസ് കസ്റ്റഡിയിൽ. മുണ്ടൂർ പഞ്ഞമൂലയിലാണ് വയോധികയെ വീടിന് പുറകിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മുണ്ടൂർ ശങ്കരകണ്ടം അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണി (75)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5.30 ക്ക് അയൽക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിൽ മുഖത്തു ചെറിയ മുറിവേറ്റ നിലയിൽ ഉള്ള പാടുകൾ ഉണ്ടായിരുന്നു.അത് വീഴ്ചയിൽ സംഭവിച്ചതാകാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
തങ്കമണിയുടെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിരുന്നു .തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് കണ്ടെത്തിയത്.45 വയസ്സുള്ള മകൾ സന്ധ്യ, 29 വയസ്സുള്ള കാമുകൻ ചിറ്റിലപ്പിള്ളി നിതിൻ എന്നിവരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കാമുകന് പണത്തിനു വേണ്ടി അമ്മയുടെ സ്വർണമാല കവരുന്നതിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ഉണ്ടായ വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കി.
thrissur













.jpeg)
.jpeg)




















