191 അടി ഉയരം, ത്രികോണാകൃതിയിലുള്ള കാവി പതാക ഉയർന്നു; അയോധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി

191 അടി ഉയരം, ത്രികോണാകൃതിയിലുള്ള കാവി പതാക ഉയർന്നു; അയോധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി
Nov 25, 2025 02:06 PM | By Remya Raveendran

ഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്. ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണെന്നും പ്രധനമന്ത്രി വ്യക്തമാക്കി.

അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമന്‍റെയും സീതയുടെയും വിവാ​ഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്.

ദേശീയ ഐക്യത്തിന്‍റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയര്‍ന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നത്.

അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പതാക ഉയര്‍ത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോധ്യയിൽ നടന്നിരുന്നു.

സാകേത് കോളേജിൽ നിന്ന് അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിനെത്തിയത്.

Ayodyaramatemple

Next TV

Related Stories
‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

Nov 25, 2025 02:54 PM

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ...

Read More >>
‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി സതീശൻ

Nov 25, 2025 02:46 PM

‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി സതീശൻ

‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി...

Read More >>
‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച കേസ്

Nov 25, 2025 02:36 PM

‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച കേസ്

‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച...

Read More >>
‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎൽഒമാർ

Nov 25, 2025 02:19 PM

‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎൽഒമാർ

‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ...

Read More >>
കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കും; കെ മുരളീധരൻ

Nov 25, 2025 01:56 PM

കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കും; കെ മുരളീധരൻ

കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കും; കെ...

Read More >>
മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

Nov 25, 2025 01:08 PM

മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ...

Read More >>
Top Stories

News Roundup

Entertainment News