കൊച്ചി: കേരളത്തെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികളുടെ ശിക്ഷയാണ് വിധിക്കുക. എറണാകുളം പ്രത്യേക കോടതിയാണ് വിധിപ്രസ്താവം നടത്തുക. 2020 ജനുവരി 30ന് വിചാരണ തുടങ്ങിയ കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനായ, അനീഷ്, വിപിൻലാൽ, വിഷ്ണു എന്നിവരാണ് കേസിലെ മൂന്ന് മാപ്പു സാക്ഷികൾ. രണ്ടു പ്രതികളെ നേരത്തെ കോടതി വിട്ടയച്ചിരുന്നു. അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്.
പ്രതികൾ
സുനിൽ കുമാർ ( പൾസർ സുനിൽ )
2, മാർട്ടിൻ ആന്റണി
3, മണികണ്ഠൻ
4, വിജീഷ് വി പി
5 സലിം എന്ന വടിവാൾ സലീം
6 പ്രദീപ് (ആദ്യ ആറു പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് )
7 ചാർളി തോമസ് (പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചു)
8, ദിലീപ് ( ഗോപാലകൃഷ്ണൻ)
9 സനൽകുമാർ (മേസ്തിരി സനൽ )
10 ശരത് ജി നായർ ( ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിയാക്കിയ ആൾ )
പ്രതികൾ ചെയ്ത കുറ്റങ്ങൾ
എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി.
ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തു.ഏഴാം പ്രതി ചാര്‍ളി തോമസ് പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു.ഒന്‍പതാം പ്രതി സനില്‍ കുമാര്‍ പ്രതികളെ ജയിലില്‍ സഹായിച്ചു. ( ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായും, നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാനാണ് സഹായം നല്‍കിയത്)
2024 ഡിസംബർ 11ന് കേസ്സിലെ അന്തിമവാദം ആരംഭിച്ചു. 2025 ഏപ്രിൽ ഏഴിന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. 2025 ഏപ്രിൽ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂർത്തിയായി. ഏറെ ചർച്ചയായ ഈ കേസ്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. കേരളത്തിലെ സ്ത്രീസുരക്ഷയെപ്പറ്റിയും സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയും വലിയ തോതിൽ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാൻ കേസ് വഴി വച്ചു.
Actressattakingcase



















.jpeg)






















