തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാർട്ടിയുടെ ഔദ്യോഗിക ഫോറത്തിൽ ഒന്നും രാഹുൽ ഉണ്ടാകില്ല. കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അത് എംഎൽഎ ആയാലും സാധാരണ പ്രവർത്തകർ ആയാലും പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചോദിക്കും. രാഹുലിനെതിരെയുള്ള ശബ്ദരേഖ മാത്രം പുറത്തുവന്നിട്ട് കാര്യമില്ല. യഥാർത്ഥ രേഖകൾ പുറത്തുവരണമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കുരുക്ക് മുറുകുകയാണ്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമുള്‍പ്പെടെ ഇന്നലെയാണ് പുറത്തു വന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും ശബ്ദരേഖ വന്നതോടെ ലംഗികാരോപണ വിവാദത്തിൽ ചർച്ചകൾ.
മുഖ്യമന്ത്രിയെ നേരിൽ കണ്ടു പരാതി നൽകാനുള്ള നീക്കം നടക്കുന്നുവെന്നും വിവരമുണ്ട്. പെൺകുട്ടി പരാതി നൽകിയാൽ ലൈംഗികാരോപണ വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി തുടർ നീക്കങ്ങളിലേക്ക് കടക്കും.അത് രാഹുൽ മാങ്കൂട്ടത്തിലിനു തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് സാഹചര്യത്തിലുണ്ടായ പുതിയ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ മറുപടിയില്ല.
Kmuraleedaran

















.jpeg)



















