കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എ യുമായി പയ്യന്നൂർ രാമന്തളി സ്വദേശികളായ രണ്ടു പേർ പിടിയിൽ. രാമന്തളി കുന്നരുവിലെ മൗവ്വനാൽ ഹൗസിൽ എം.പ്രജിത്ത് (33), കുന്നരുവിലെതന്നെ തവര ഹൗസിൽ ടി.സജിത്ത് (36) എന്നിവരെയാണ് എസ്.ഐ.ടി. അഖിലും സംഘവും അറസ്റ്റു ചെയ്തത്.
വാഹന പരിശോധനക്കിടെ വൈകുന്നേരം പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം വെച്ചാണ് കെ.എൽ. 60.ജെ. 9359 നമ്പർ കാറിൽ കടത്തുകയായിരുന്ന 1.95 ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ യുമായി പ്രതികൾ പോലീസ് പിടിയിലാകുന്നത്. പ്രതികൾ സഞ്ചരിച്ചകാറും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Two people from Ramanthali arrested with the deadly drug MDMA














.jpeg)
.jpeg)



















