മലപ്പുറം : തിരൂരില്‍ എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടാണ് സംഭവം നടന്നത്. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒയാണ് നാട്ടുകാര്‍ക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദര്‍ശനം നടത്തിയത്. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎല്‍ഒ വാസുദേവന്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തില്‍ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Sirennumerationform




































