‘ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും, ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

‘ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും, ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്
Nov 25, 2025 04:20 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം. ഭക്തർക്ക് കേരളീയ സദ്യ നൽകും. പപ്പടവും പായസവുമടക്കം സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്. അതിൽ നല്ല ഭക്ഷണം നൽകണം. നാളെ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. അജണ്ട വെച്ചുള്ള ആദ്യ ഔദ്യോഗിക യോഗം നടന്നു. ശബരിമലയിലെ കാര്യങ്ങൾ അവലോകനം ചെയ്തു.

പൊലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്തും 10 ലക്ഷം രൂപ അഡ്വാൻസ് നൽകി. മാസ്റ്റർ പ്ലാൻ; സമയബന്ധിതമായി തീർക്കാൻ ശ്രമിക്കും. ഡിസംബർ 18 ന് ബോർഡ് അവലോകന യോഗം ചേരും.

ബോർഡിൻ്റെ മുൻഗണന അറിയിക്കും. അടുത്ത വർഷത്തെ ശബരിമല സീസൺ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഡിസംബർ 26 ന് ഫുൾ മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചേരും. ഒരു വർഷത്തിനുള്ളിൽ മാസ്റ്റർ പ്ലാനിലെ എന്ത് വികസനം പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് വിലയിരുത്തും. മണ്ഡലകാലം അടുത്തവർഷം കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കം ആരംഭിച്ചു.

ജീവനക്കാർക്കെതിരായ നടപടി ഒന്നും ചർച്ചയായിട്ടില്ല. പ്രസിഡൻ്റ് കണ്ടതിനുശേഷം മാത്രമേ ഇനി അജണ്ടകൾ ചർച്ചയ്ക്ക് എടുക്കുകയുള്ളൂ. ശബരിമല തീർത്ഥാടക തിരക്ക് നിയന്ത്രണ വിധേയമാണ്. തിരക്ക് നിയന്ത്രിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും കെ ജയകുമാർ വ്യക്തമാക്കി.

Sabarimalafoodmenu

Next TV

Related Stories
‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

Nov 25, 2025 05:34 PM

‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ...

Read More >>
ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

Nov 25, 2025 04:36 PM

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി...

Read More >>
എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; നടപടിയെടുത്ത് ജില്ലാ ഭരണകൂടം

Nov 25, 2025 04:05 PM

എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; നടപടിയെടുത്ത് ജില്ലാ ഭരണകൂടം

എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; നടപടിയെടുത്ത് ജില്ലാ...

Read More >>
‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

Nov 25, 2025 02:54 PM

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ...

Read More >>
‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി സതീശൻ

Nov 25, 2025 02:46 PM

‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി സതീശൻ

‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി...

Read More >>
‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച കേസ്

Nov 25, 2025 02:36 PM

‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച കേസ്

‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച...

Read More >>
Top Stories

News Roundup

Entertainment News