അധ്യയനത്തെ ബാധിക്കുന്ന രീതിയിൽ വിദ്യാർഥികളെ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഉപയോഗിക്കരുത് -മന്ത്രി ശിവൻകുട്ടി

അധ്യയനത്തെ ബാധിക്കുന്ന രീതിയിൽ വിദ്യാർഥികളെ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഉപയോഗിക്കരുത് -മന്ത്രി ശിവൻകുട്ടി
Nov 25, 2025 07:42 PM | By sukanya

തിരുവനന്തപുരം : വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളന്റിയർമാരായ വിദ്യാർഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിൽ അധ്യയനം പൂർണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ 10 ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻ.എസ്.എസ്/എൻ.സി.സി എന്നിവ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫിസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ലെന്നും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവിൽ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാരായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം 5623 പേരാണ്. അതിൽ 2938 അധ്യാപകരും 2104 അനധ്യാപകരും 581 മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.

Sivankutty

Next TV

Related Stories
‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

Nov 25, 2025 05:34 PM

‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ...

Read More >>
ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

Nov 25, 2025 04:36 PM

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി...

Read More >>
‘ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും, ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

Nov 25, 2025 04:20 PM

‘ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും, ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

‘ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും, ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം’: തിരുവിതാംകൂർ ദേവസ്വം...

Read More >>
എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; നടപടിയെടുത്ത് ജില്ലാ ഭരണകൂടം

Nov 25, 2025 04:05 PM

എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; നടപടിയെടുത്ത് ജില്ലാ ഭരണകൂടം

എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; നടപടിയെടുത്ത് ജില്ലാ...

Read More >>
‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

Nov 25, 2025 02:54 PM

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

‘ഹു കെയേഴ്‌സ് അല്ല, വി കെയർ’: ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ...

Read More >>
‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി സതീശൻ

Nov 25, 2025 02:46 PM

‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി സതീശൻ

‘നോ കമന്റ്സ്.. ; ‘ ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? പദ്മകുമാറിന്റെ കാര്യത്തിൽ നടപടിയില്ലേ?; വി ഡി...

Read More >>
Top Stories

News Roundup

Entertainment News