കേളകം: ജില്ലാ പഞ്ചായത്ത് കൊട്ടിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എം.എ. ആന്റണി മാസ്റ്റർക്കും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കും കേളകം ഗ്രാമ പഞ്ചായത്തിൽ സ്വീകരണം നൽകി. കാളികയത്തു നിന്നാരംഭിച്ച് 14 വാർഡുകളിലും പര്യടനം നടത്തി സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം വൈകുന്നേരം വളയംചാലിൽ സമാപിച്ചു.
എൻ സി പി ജില്ലാ പ്രസിഡണ്ട് അജയൻ പായം ഉദ്ഘാടനം പര്യടനം ചെയ്തു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ.കെ.ഗിരീഷ്, ജിമ്മി അബ്രഹാം അതുല്യ സുബ്രഹ്‌മണ്യൻ, പുഷ്പ കുമാരി എന്നിവർ പങ്കെടുത്തു. സ്വീകരണ കേന്ദ്രങ്ങളിൽ സി.ടി.അനീഷ്, തങ്കമ്മ സ്കറിയ, കെ.പി ഷാജി, എ.എ. സണ്ണി, വി.സി. വാമനൻ ,വി.പി.ബിജു തുടങ്ങിയവർ സംസാരിച്ചു.
Reception for the LDF candidates at Kelakam


.jpeg)





.jpeg)
.jpeg)




























