പരിയാരം : ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1 ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എയ്ഡ്‌സ് ദിനാചരണവും ബോധവൽക്കരണവും നടന്നു. മെഡിക്കൽ കോളേജിലെ കമ്മ്യുണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ദീപം തെളിയിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഛ്. ഐ. വി രോഗബാധിതരോട്ടുള്ള കരുതലിന്റെയും ഐക്യദാർഡ്യത്തിന്റെയും പ്രതീകമായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് ത്വക്ക് രോഗവിഭാഗത്തിലെ പ്രൊഫസ്സർ ഡോ. ബിഫി ജോയ്ക്ക് ചുവപ്പ് റിബ്ബൺ അണിയിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരൻ എയ്ഡ്‌സ് പ്രതിജ്ഞ ചൊല്ലികൊടുത്തു. കമ്മ്യുണിറ്റി വിഭാഗം മേധാവി ഡോ. എ. കെ ജയശ്രീ എയ്ഡ്‌സ് ദിനസന്ദേശം നൽകിചടങ്ങിൽ സംസാരിച്ചു.
Aidsdayprogram





































