കണ്ണൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽകണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകൾ നിർണയിച്ചതിൽ അപാകതയെന്ന് യു ഡി എഫ് നേതാക്കൾ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മുൻ തിരഞ്ഞെടുപ്പുകളിൽ സംഘർഷം ഉണ്ടായ പല ബൂത്തുകളും പ്രശ്ന ബാധിത ബൂത്തുകളുടെ ലിസ്റ്റിലില്ല.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
പൊലീസ് കൊടുത്ത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രശ്ന ബാധിത ബൂത്തുകൾ നിർണയിച്ചത്. ഇതിൽ 60 ശതമാനം ബൂത്തുകൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. വെബ് ക്യാമറകൾ സ്ഥാപിക്കുന്നതിൻ്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുന്നതാണിരിക്കെ പ്രശ്നബാധിത ബൂത്തുകൾ ഒഴിവാക്കിയത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം.
Kannur

.jpeg)
.jpeg)



_(5).jpeg)
.jpeg)
.jpeg)




_(5).jpeg)






















