പേരാവൂർ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിൻ്റെ ഭാഗമായി പേരാവൂർ പോലീസ് സബ്ഡിവിഷൻ പരിധിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. പേരാവൂർ സബ്ഡിവിഷൻ പോലീസ് മേധാവി ഡി.വൈ.എസ്.പി കെ.വി പ്രമോദൻ്റെ നേതൃത്യത്തിലാണ് പേരാവൂർ, മണത്തണ ,കണിച്ചാർ, കേളകം ടൗണുകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തിയത്. പേരാവൂർ സി.ഐ ബിനീഷ് കുമാർ, കേളകം എസ്.എച്ച് ഒ ഇതിഹാസ്താഹ മാലൂർ എസ് ഐ സാംസൻ എന്നിവരുടെ നേതൃത്യത്തിൽ കേളകം, പേരാവൂർ, മുഴക്കുന്ന് ,മാലൂർ പോലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും , സായുധ പോലിസ് വിഭാഗവും റൂട്ട് മാർച്ചിൽ അണിനിരന്നു.
Three-tier Panchayat elections: Police conducted a route march within the Peravoor police subdivision limits



.jpeg)
.jpeg)



.jpeg)
.jpeg)

























