കൊട്ടിയൂർ: ശ്രീ കൊട്ടിയൂർ നെയ്യമൃത് സമിതിയുടെ വാർഷിക കലണ്ടർ മുന്നോക്ക സമുദായം കോർപറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, ദേവസ്വം മാനേജർ നാരായണൻ, സന്തോഷ് വില്ലിപ്പാലൻ, തൃക്കാപാലം മഠം കാരണവർ മാധവൻ നായർ, തൂണേരി മഠം കാരണവർ,വിശ്വ മോഹനൻ മാസ്റ്റർ, എടവന മഠം കാരണവർ രാമകൃഷ്ണൻ മാസ്റ്റർ, സുജിത് മാവില, ശരവണ കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ കുമാർ സ്വാഗതവും പി.സ്വേതു മാധവൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ വച്ച് നെയ്യമൃത് മഠം പുണരുധാരണത്തിനുള്ള സമിതിയുടെ ധന സഹായം വിതരണം ചെയ്തു.
Kottiyoor

































