കാഞ്ഞങ്ങാട് : പറമ്പില്‍ അടക്ക പറക്കാന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ കടുത്ത അനാസ്ഥയാണെന്ന് പരാതി. ആറുമാസം മുമ്പ് വയലില്‍ കൂടി വരുന്ന വൈദ്യുതി ലൈന് ഒഴിവാക്കിയിരുന്നു. വയലിന്റെ ഇരുകരയില്‍ ഉള്ളവര്‍ക്ക് അതാത് പ്രദേശത്തുനിന്ന് വൈദ്യുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുറിഞ്ഞ ലൈനിലൂടെ വൈദ്യുതി പോയിരുന്നു.
അതാണ് എ. കുഞ്ഞിരാമ (65)ന്റെ മരണത്തിന് കാരണമായത് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെ 10 മണിയോടെ തോട്ടത്തിലേക്ക് അടക്ക പറക്കാന്‍ പോയതായിരുന്നു കുഞ്ഞിരാമന്‍. ഉച്ചക്ക് രണ്ടു മണിയോയാണ് കുഞ്ഞിരാമനെ ഇലക്ട്രിക് ലൈന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് മരിച്ചു കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തിയിരുന്നു.
Kseb

.jpeg)




_(5).jpeg)
.jpeg)
.jpeg)




_(5).jpeg)






















