തദ്ദേശ തെരഞ്ഞെടുപ്പ്;കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന് മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ്;കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന് മുതല്‍
Dec 3, 2025 11:07 AM | By sukanya

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളില്‍ ഇന്ന് ബുധനാഴ്ച മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂനിറ്റുകള്‍ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂനിറ്റുകളും ഒരു കണ്‍ട്രോള്‍ യൂനിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂനിറ്റും കണ്‍ട്രോള്‍ യൂനിറ്റുമാണ് സെറ്റ് ചെയ്യുന്നത്.

ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂനിറ്റില്‍ സജ്ജമാക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിങ് മെഷീനില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബല്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തില്‍ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.

ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു നിയോജകമണ്ഡലത്തിലും 15 ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനില്ലാത്തതിനാല്‍ എല്ലാ ബൂത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും. കാന്‍ഡിഡേറ്റ് സെറ്റിംഗിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മെഷീനുകളില്‍ മോക്പോള്‍ നടത്തും. മോക്പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും സ്ഥാനാര്‍ഥികളേയും കാണിക്കും. 

Election

Next TV

Related Stories
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ പോലീസ് സബ്ഡിവിഷൻ പരിധിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

Dec 3, 2025 10:50 AM

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ പോലീസ് സബ്ഡിവിഷൻ പരിധിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ പോലീസ് സബ്ഡിവിഷൻ പരിധിയിൽ പോലീസ് റൂട്ട് മാർച്ച്...

Read More >>
ശബരിമല സ്വർണക്കൊള്ള ; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Dec 3, 2025 10:40 AM

ശബരിമല സ്വർണക്കൊള്ള ; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള ; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
ബലാത്സംഗക്കേസ്:  രാഹുൽ മാങ്കൂട്ടത്തലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

Dec 3, 2025 10:20 AM

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്‌...

Read More >>
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Dec 3, 2025 09:26 AM

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
കോട്ടയത്ത്  സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Dec 3, 2025 08:57 AM

കോട്ടയത്ത് സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

കോട്ടയത്ത് സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ്...

Read More >>
ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍

Dec 3, 2025 06:32 AM

ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍

ടീച്ചര്‍ ട്രെയിനിംഗ്...

Read More >>
Top Stories










News Roundup