കണ്ണൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

കണ്ണൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
Dec 21, 2025 01:01 PM | By sukanya

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വരണാധികാരിക്ക് മുൻപാകെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും എട്ട് നഗരസഭകളിലെയും കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാട്ടൂൽ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എസ് കെ പി സക്കറിയക്ക് വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് അംഗങ്ങളായ പി.വി ജയശ്രീ ടീച്ചർ കുഞ്ഞിമംഗലം ഡിവിഷൻ, ലേജു ജയദേവൻ കരിവെള്ളൂർ ഡിവിഷൻ, രജനി മോഹൻ മാതമംഗലം ഡിവിഷൻ, ജോജി വർഗീസ് വട്ടോളി നടുവിൽ ഡിവിഷൻ, ജോർജ് ജോസഫ് (ബേബി തോലാനി) പയ്യാവൂർ ഡിവിഷൻ, ബോബി എണച്ചേരിയിൽ പടിയൂർ ഡിവിഷൻ, നവ്യ സുരേഷ് പേരാവൂർ ഡിവിഷൻ, ജയ്സൺ കാരക്കാട്ട് കൊട്ടിയൂർ ഡിവിഷൻ, സിജാ രാജീവൻ കോളയാട് ഡിവിഷൻ, സി.കെ മുഹമ്മദ് അലി കൊളവല്ലൂർ ഡിവിഷൻ, ടി ഷബ്ന പാട്യം ഡിവിഷൻ, പി പ്രസന്ന പന്ന്യന്നൂർ ഡിവിഷൻ, എ.കെ ശോഭ കതിരൂർ ഡിവിഷൻ, കെ അനുശ്രീ പിണറായി ഡിവിഷൻ, അഡ്വ. ബിനോയ് കുര്യൻ പെരളശ്ശേരി ഡിവിഷൻ, ഒ.സി ബിന്ദു അഞ്ചരക്കണ്ടി ഡിവിഷൻ, പി.പി റജി കൂടാളി ഡിവിഷൻ, മോഹനൻ മയ്യിൽ സിവിഷൻ, കോടിപ്പോയിൽ മുസ്തഫ കൊളച്ചേരി ഡിവിഷൻ, കെ.വി ഷക്കീൽ അഴീക്കോട് ഡിവിഷൻ, പി.വി പവിത്രൻ കല്യാശ്ശേരി ഡിവിഷൻ, എം.വി ഷമീമ ചെറുകുന്ന് ഡിവിഷൻ, എ പ്രദീപൻ കുറുമാത്തൂർ ഡിവിഷൻ, പി രവീന്ദ്രൻ പരിയാരം ഡിവിഷൻ എന്നിവർക്ക്

എസ് കെ പി സക്കറിയ സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ഡോ. വി ശിവദാസൻ എം.പി, കെ.വി സുമേഷ് എം എൽ എ, മുൻ മന്ത്രി ഇ.പി. ജയരാജൻ, മുൻ എം പി കെ.കെ. രാഗേഷ്, മുൻ എം എൽ എ എം വി ജയരാജൻ, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍, മുൻ ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Kannur

Next TV

Related Stories
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി ശിവന്‍കുട്ടി

Dec 21, 2025 03:13 PM

വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി...

Read More >>
ലോക കേരള സഭ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എന്തിനെന്ന് വിമര്‍ശനം

Dec 21, 2025 02:55 PM

ലോക കേരള സഭ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എന്തിനെന്ന് വിമര്‍ശനം

ലോക കേരള സഭ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എന്തിനെന്ന്...

Read More >>
കോഴിക്കോട് വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തി

Dec 21, 2025 02:38 PM

കോഴിക്കോട് വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തി

കോഴിക്കോട് വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ...

Read More >>
യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

Dec 21, 2025 02:25 PM

യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക്...

Read More >>
അയ്യൻകുന്ന് മേഖലയിൽ കാട്ടാന ഇറങ്ങി

Dec 21, 2025 02:08 PM

അയ്യൻകുന്ന് മേഖലയിൽ കാട്ടാന ഇറങ്ങി

അയ്യൻകുന്ന് മേഖലയിൽ കാട്ടാന ഇറങ്ങി ...

Read More >>
അയ്യൻകുന്നിൽ മേഖലയിൽ കാട്ടാന ഇറങ്ങി

Dec 21, 2025 02:04 PM

അയ്യൻകുന്നിൽ മേഖലയിൽ കാട്ടാന ഇറങ്ങി

അയ്യൻകുന്നിൽ മേഖലയിൽ കാട്ടാന...

Read More >>
Top Stories










News Roundup