തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷോഷം നടത്താന്‍ കഴിയില്ലെന്ന നിലപാടെടുത്തിരുന്നെന്നും അത് അനുവദിക്കില്ലെന്നും സ്‌കൂളുകള്‍ വര്‍ഗീയശാലകളാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘കുട്ടികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയതായി ഞാന്‍ അറിഞ്ഞിരുന്നു. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരുപോലെ ആഘോഷിക്കപ്പെടേണ്ടതുണ്ട്. ഇത് കുട്ടികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന ക്രൂരമായ നടപടിയാണ്. മതനിരപേക്ഷ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. സങ്കുചിത രാഷ്ട്രീയ മത താല്‍പര്യം സ്വീകരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.’ വി ശിവന്‍കുട്ടി പറഞ്ഞു
‘സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പോലും ക്രിസ്മസ് ആഘോഷിക്കരുത് എന്ന ആഹ്വാനം വരികയാണ്. ഇതൊന്നും കേരളത്തിന് പരിചിതമായ കാര്യങ്ങളല്ല. ജനങ്ങളും ഈ വിഷയം ഏറ്റെടുക്കുക. ഇതുമൂലം ഉണ്ടാകുന്ന വേര്‍തിരിവ് സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിവെക്കും. ആര്‍എസ്എസ് ആഘോഷിക്കുന്നതും അത് തന്നെയാണ്.’ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
Vsivankutty





































