കോഴിക്കോട് : മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെ മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് ഇയാൾ മൊഴി നൽകി. അച്ഛൻ അബൂബക്കർ സിദ്ദിഖും മകൻ മുഹമ്മദ് ജാബിറും പൊലീസ് കസ്റ്റഡിയിലാണ്. മകൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് അബൂബക്കർ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.
Kozhikkode




































