തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രവർത്തകർ. പ്രതിഷേധങ്ങളിലാതെ ഗണഗീതം പാടി അവസാനിപ്പിക്കുകയായിരുന്നു. കോർപ്പറേഷന് പുറത്ത് ദേശീയ നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങൾ ഗണഗീതം പാടിയത്. ഇതിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട് വേറെ ചർച്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. ഇന്ന് നൂറ് കൗൺസിൽ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. എന്നാൽ ഗണഗീതം പാടിയത് പുറത്ത് വലിയ ചർച്ചാവിഷയമായി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ പത്തിനായിരുന്നു ത്രിതല പഞ്ചായത്ത്, നഗരസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്നരയോടെ കോർപ്പറേഷനിലെ കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു.മേയർ , നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷൻമാർ ആരെന്ന് ശനിയാഴ്ച അറിയാം.
അതേസമയം, തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പുത്തലത്ത് ദിനേശനും യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ തോൽവി യോഗം വിലയിരുത്തും. നഗരസഭകളിലെ ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും തീരുമാനിക്കും.
Trivandramcorporation



































